P Stanley
മലയാളചലച്ചിത്രവേദിയിൽ ശ്രീ. ഏ. വിൻസെന്റിന്റെ ശിഷ്യനും സഹായിയുമായി പ്രവർത്തനം ആരംഭിച്ച ശ്രീ. സ്റ്റാൻലി കൊല്ലം കിളിക്കൊല്ലൂർ ത്യാഗഭവനത്തിൽ ശ്രീ. പോളിക്കാർപ്പിന്റേയും ശ്രീമതി. പി. മേരിയുടെയും പുത്രനായി 1942 ഏപ്രിൽ 28-നു് ജനിച്ചു. 1966-ൽ പുറത്തുവന്ന ‘അശ്വമേധം’ ആണു് ശ്രീ. സ്റ്റാൻലിയുടെ ആദ്യമലയാളചിത്രം. തുടർന്നു ‘നഗരമേ നന്ദി’, ‘നദി’, ‘നിഴലാട്ടം’ എന്നീ ചിത്രങ്ങളിൽ സംവിധായകൻ ശ്രീ. ഏ. വിൻസെന്റിന്റെ പ്രധാനസഹായി ശ്രീ. സ്റ്റാൻലിയായിരുന്നു. കുളത്തുപുഴ മുളയിറവീട്ടിൽ സാറാമ്മയാണു് ശ്രീ. സ്റ്റാൻലിയുടെ ഭാര്യ. ഇവർക്കു് ഒരു മകനുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0